മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയത്താല്‍ നഗരസഭാ കോമ്പൗണ്ടില്‍ നിരീക്ഷണത്തിലായിരുന്നു.
പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി സൂക്ഷിച്ചിരുന്ന നായ ഞായറാഴ്ച ഉച്ചയോടെ ചത്തത്. തൃശൂര്‍ വെറ്റിനറി മെഡിക്കല്‍ കോളേജിലെ വിശദമായ പരിശോധനനയ്ക്ക് ശേഷമെ പേവിഷബാധ സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ.
മനുഷ്യര്‍ക്ക് പുറമെ ആടിനേയും പശുവിനേയും നായ ആക്രമിച്ചിരുന്നു. കടിയേറ്റവര്‍ക്ക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു.