കൂവപ്പടി എൻ.എസ്.എസ്. കരയോഗം പ്ലാറ്റിനം ജൂബിലി 'പത്മയാനം' ഞായറാഴ്ച

New Update
karayogam

പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം എൻഎസ്എസ് കരയോഗത്തിന്റെ എഴുപത്തഞ്ചാം വാർഷികം ഡിസംബർ 24 ഞായറാഴ്ച പ്ലാറ്റിനം ജൂബിലിയായി ആഘോഷിയ്ക്കാനൊരുങ്ങുന്നു.

Advertisment

വല്ലം-കോടനാട് റോഡിന് സമീപത്ത് അയ്മുറിയിൽ ഗവണ്മെന്റ് പോളിടെക്നിക് കോളേജിനെതിർവശത്തായാണ് കരയോഗമന്ദിരവും വ്യപാരസമുച്ചയവും അടങ്ങുന്ന വിശാലമായ സ്ഥലം.

എഴുപത്തഞ്ചാണ്ടിന്റെ നിറവിൽ സമുദായാചാര്യൻ മന്നത്തു പത്മനാഭനെ അനുസ്മരിച്ചുകൊണ്ട്  'പത്മയാനം- 2023 'എന്ന പേരിലാണ് ജൂബിലിയാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കരയോഗം പ്രസിഡന്റ് ബി. രഘുനാഥ് പറഞ്ഞു.

 കരയോഗാംഗങ്ങളിൽ 75 വയസ്സു പൂർത്തിയായവരെ ഇതോടനുബന്ധിച്ച് ആദരിയ്ക്കുന്നുണ്ട്. 24ന് രാവിലെ 9.30 ന് ആചാര്യപ്രതിമയ്ക്കു മുമ്പിൽ പതാകയുയർത്തി ഭദ്രദീപം തെളിയിച്ച് ചടങ്ങുകളാരംഭിക്കും.

nsss

വനിതാസമാജം അംഗങ്ങൾ ആചാര്യാനുസ്മരണം നടത്തും. കരയോഗം പ്രസിഡന്റ് ബി. രഘുനാഥ് അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങിൽ സെക്രട്ടറി പി. കെ. രാജു സ്വാഗതം പറയും. എൻഎസ്എസ് കുന്നത്തുനാട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് 
സി. എസ്. രാധാകൃഷ്ണൻ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

കരയോഗം സ്ഥപിയ്ക്കുന്നതിനായി സ്ഥലം നൽകിയ ഇരിങ്ങോൾ നാഗഞ്ചേരി മനയിലെ ഇപ്പോഴത്തെ കാരണവരായ കുബേരൻ തിരുമേനിയെയും (ശ്രീകുമാർ നമ്പൂതിരി) കരയോഗത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളേറ്റെടുത്ത് നടത്തിയ പി.വി. മനോജിനെയും ചടങ്ങിൽ ആദരിയ്ക്കും.

തുടർന്ന് ഭാഗവതാചാര്യൻ ബ്രഹ്മശ്രീ. നിലമ്പൂർ പി. ശിവദാസ ശർമ്മയുടെ അനുഗ്രഹ പ്രഭാഷണം നടത്തും. മേഖലാ കൺവീനർ പി. എസ്. വേണുഗോപാൽ, വനിതാസമാജം പ്രസിഡന്റ് വനജ ചന്ദ്രൻ എന്നിവർ ആശംസാപ്രസംഗം നടത്തും. കരയോഗം ട്രഷർ വി. എം. രാജശേഖരൻ കൃതജ്ഞത പറയും. ഉച്ചഭക്ഷണശേഷം കരയോഗാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

Advertisment