കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗം പ്ലാറ്റിനം ജൂബിലിയാഘോഷിച്ചു

New Update
nss

പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്. കരയോഗയൂണിയൻ പരിധിയിൽ വരുന്ന കൂവപ്പടി അയ്മുറിയിലെ ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ എഴുപത്തഞ്ചാം പിറന്നാളാഘോഷം 'പത്മയാനം' എന്ന പേരിൽ 
പ്ലാറ്റിനം ജൂബിലിയായി ആഘോഷിച്ചു.  

Advertisment

nssss

ഞായറാഴ്ച രാവിലെ അയ്മുറി കരയോഗമന്ദിരത്തിൽ പതാകയുയർത്തി. തുടർന്ന് നടന്ന ജൂബിലി സമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് ബി. രഘുനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. കെ. രാജു സ്വാഗതം പറഞ്ഞു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റും പ്രതിനിധിസഭാംഗവുമായ സി.എസ്. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ 75 പൂർത്തിയായ അംഗങ്ങളെ ആദരിച്ചു. കരയോഗത്തിനായി എഴുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് ഭൂമി ദാനം ചെയ്ത ഇരിങ്ങോൾ നാഗഞ്ചേരി മനയിലെ ഇപ്പോഴത്തെ കാരണവർ ശ്രീകുമാർ നമ്പൂതിരിയേയും ആദരിച്ചു.

nssssss

മേഖലാ കൺവീനർ പി. എസ്. വേണുഗോപാൽ, വനിതാസമാജം പ്രസിഡന്റ്, വനജ ചന്ദ്രൻ, രവി വിളാവത്ത് എന്നിവർ ആശംസാ പ്രസംഗം നടത്തി. രാമചന്ദ്രൻ പനഞ്ചിയ്ക്കൽ ആചാരാനുസ്മരണ പ്രഭാഷണം നടത്തി. കരയോഗം ട്രഷറർ വി. എം. രാജശേഖരൻ കൃതജ്ഞത പറഞ്ഞു. ഉച്ചഭക്ഷണശേഷമാണ് പരിപാടികൾ സമാപിച്ചത്. 

Advertisment