/sathyam/media/media_files/ZuAjXJ6LYpog2MNfaTB9.jpg)
പെരുമ്പാവൂർ: നാനൂറ്റിമുപ്പത്തേഴ് വർഷങ്ങൾക്കപ്പുറം നാരായണീയം എന്ന ഭക്തികാവ്യമെഴുതി ശ്രീ ഗുരുവായൂരപ്പനു സമർപ്പിച്ച മേൽപ്പുത്തൂർ നാരായണഭട്ടതിരിയുടെ ഓർമ്മപുതുക്കിക്കൊണ്ട് വൃശ്ചികം 28ന് കൂവപ്പടിയിൽ നടന്ന ശ്രീമന്നാരായണീയ ദിനാചരണം പ്രൗഢോജ്ജ്വലവും ഭക്തിസാന്ദ്രവുമായി.
ഗണപതിവിലാസം എൻ.എസ്എസ്. കരയോഗത്തിന്റെ അയ്മുറിയിലുള്ള ഓഡിറ്റോറിയത്തിൽ
വ്യാഴാഴ്ച രാവിലെ മുതൽ നടന്ന പരിപാടികൾക്ക് വനിതാസമാജം പ്രവർത്തകരാണ് നേതൃത്വം നൽകിയത്.
ഭഗവതാചാര്യനും റിട്ട. സംസ്കൃതാധ്യാപകനുമായ നിലമ്പൂർ പി. ശിവദാസശർമ്മയുടെ കാർമ്മികത്വത്തിൽ കൃഷ്ണവിഗ്രഹം സ്ഥാപിച്ച് യഥാവിധി പൂജകളോടും അനുഷ്ഠാനങ്ങളോടും കൂടിയാണ് പരിപാടികൾ നടന്നത്.
/sathyam/media/media_files/X970a5mnjpFAu2ZxD31E.jpg)
കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയിലെ അംഗങ്ങൾ സമ്പൂർണ്ണ നാരായണീയപാരായണത്തിൽ പങ്കാളികളായി. ഉച്ചയ്ക്ക് പ്രസാദസദ്യയും ഉണ്ടായിരുന്നു. ശ്രീമദ് ഭാഗവതത്തിന്റെ സാരസർവസ്വമായ നാരായണീയം എന്ന ഭക്തികാവ്യത്തിന് ഏതു കാലത്തും പ്രസക്തിയുണ്ട്.
നാരായണീയത്തിന്റെ പ്രധാന സന്ദേശം ആയുരാരോഗ്യസൗഖ്യമാണ്. രോഗദുരിതാദിദുഖങ്ങൾ ഏറെയുള്ള ഈ ആധുനിക കാലത്ത് നാരായണീയത്തിന് പ്രസക്തിയുണ്ടെന്നുള്ളതിനാലാണ് ഇന്നത്തെ മനുഷ്യകുലത്തിന്റെ രോഗമുക്തിയ്ക്കായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് എൻ.എസ്.എസ്. വനിതാസമാജം പ്രവർത്തകർ പറഞ്ഞു. കരയോഗം ഭാരവാഹികളും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us