New Update
/sathyam/media/media_files/2025/09/21/690a4fd4-8afb-45b8-86a7-9547b205db2d-2025-09-21-15-14-28.jpg)
പെരുമ്പാവൂർ: തോട്ടുവ ധന്വന്തരി ക്ഷേത്രം റോഡിൽ കൊട്ടാരത്തിൽ (പ്രണവം) വിശ്വനാഥൻ നായരുടെയും (റിട്ട. ട്രാവൻകൂർ റയോൺസ്) വിജയലക്ഷ്മിയുടെയും മൂത്തമകനായ പ്രവി എന്നു വിളിക്കുന്ന പ്രവീൺ കെ.വി. (48) ഓർമ്മയായി. കരൾ രോഗബാധിതനായി കൊച്ചി അമൃത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Advertisment
ദീർഘകാലം ഒരു പ്രമുഖ ഹോം അപ്ലൈയൻസസ് സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ മുൻനിര ഉദ്യോഗസ്ഥനായി ജോലി ചെയ്തശേഷം, കുറുപ്പംപടിയിൽ ഈയടുത്ത കാലത്തായി പി.എം.എസ്. കിച്ചൺ വേൾഡ് എന്ന ഹോം അപ്ലൈയൻസസ് സ്ഥാപനം നടത്തിവരികയായിരുന്നു. ഭൗതിക ശരീരം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതന് 2 സഹോദരന്മാരാണുള്ളത്.