നൂറ്റിയേഴാം വയസ്സിൽ കൂവപ്പടിക്കാരുടെ പ്രിയപ്പെട്ട 'മറിയച്ചേടത്തിയ്ക്ക് സ്വർഗീയപ്രാപ്തി' !

New Update

പെരുമ്പാവൂര്‍: പ്രായാധിക്യത്തിന്റെ അലട്ടലുകളേറെയില്ലാതെ നൂറ്റിയേഴാം വയസ്സില്‍ കൂവപ്പടിക്കാരുടെ പ്രിയപ്പെട്ട മറിയം ചേട്ടത്തി സ്വര്‍ഗ്ഗീയയായി.

Advertisment

പരേതനായ ചിരപ്പറമ്പന്‍ ഔസേഫിന്റെ ഭാര്യയായ മറിയം പഞ്ചായത്തിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ എന്ന നിലയില്‍ ബഹുമാനിതയായിരുന്നു. 

publive-image

അഞ്ചു തലമുറയെക്കാണാനുള്ള അപൂര്‍വ്വഭാഗ്യമുായി രാണ്മക്കളെയും അഞ്ചു പെണ്മക്കളേയും പ്രസവിച്ചു. പേരക്കുട്ടി
കളും അവരുടെ മക്കളുമടക്കം നൂറ്റിനാല്പതോളം പേര്‍ ചിരപ്പറമ്പന്‍ തറവാടിന് പിന്തുടര്‍ച്ചക്കാരായി നിലവിലുണ്ട്. 1918-ലായിരുന്നു ഇവരുടെ ജനനം.  


നാടിന്റെ വലിയൊരു കാലഘട്ടത്തിന്റെ ചരിത്രം അറിയാമായിരുന്ന ആള്‍. മൂന്നു വര്‍ഷം മുമ്പുവരെ സ്വന്തം കാര്യങ്ങള്‍ക്ക് അധികമാരെയും ആശ്രയിച്ചിരുന്നില്ല എന്ന് മക്കള്‍ പറഞ്ഞു. മക്കള്‍ അന്നം, ത്രേസ്യാമ്മ, റപ്പേല്‍, ആനീസ്, റോസി എല്‍സി, വര്‍ക്കി. 


publive-image

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് തോട്ടുവ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്നു. അന്തിമോപചാരമര്‍പ്പിയ്ക്കാന്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നാടിന്റെ പലയിടങ്ങളില്‍ നിന്നും നിരവധി പേരാണ് വസതിയിലേയ്ക്കെത്തിയത്. കൂവപ്പടി പൗരാവലിയും അനുശോചിച്ചു.