/sathyam/media/media_files/2025/09/25/oicc-2025-09-25-16-30-21.jpg)
എറണാകുളം : ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ‘വോട്ട് അധികാർ’ എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരിക്ക് എതിരായ പോരാട്ടത്തിൽ പങ്കാളിയാകുക, പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ചർച്ച. ബഹ്റൈനിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ഈ പരിപാടിയിൽ ഇ.എ. സലിം ആയിരുന്നു വിഷയം അവതരിപ്പിച്ചു സംസാരിച്ചത്.
ജില്ലാ കൾച്ചറൽ സെക്രട്ടറി രഞ്ചൻ ജോസഫ് നയിച്ച ചർച്ചയിൽ ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൻസൽ കൊച്ചു സ്വാഗതം പറഞ്ഞു.
തുടർന്ന് ഈ വിഷയത്തിൽ എ.കെ.സുഹൈൽ(നവകേരള), റഫീക്ക് തോട്ടക്കര(കെ.എം.സി.സി), പ്രദീപ് പത്തേരി(പ്രതിഭ), ബിനു കുന്നന്താനം(ഓ.ഐ.സി.സി), ഇർഷാദ് കുഞ്ഞിക്കനി(പ്രവാസി വെൽഫെയർ) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.
ജവാദ് വക്കം, എസ്.വി. ബഷീർ, ബദറുദ്ദീൻ പൂവാർ, സൽമാനുൽ ഫാരിസ്, നസീം തൊടിയൂർ എന്നിവരും സംസാരിച്ചു.
കൂടാതെ അസീസ് ഏഴംകുളം, ഷാജഹാൻ, പ്രശാന്ത് മണിയത്ത്, ഗഫൂർ കയ്പമംഗലം, സിദ്ധിക്ക്, ബൈജു ചെന്നിത്തല, നൈസാം അബ്ദുൽഗഫൂർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തുടർന്നു ഓ.ഐ.സി.സി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് പീറ്റർ തോമസ് പരിപാടിയിൽ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.