/sathyam/media/media_files/2025/11/03/old-age-women-2025-11-03-15-04-46.jpg)
കൊച്ചി: എരൂരില്‍ വൃദ്ധസദനത്തില്‍ കിടപ്പ് രോഗിയായ 71കാരിക്ക് മര്‍ദനം എന്ന് പരാതി.
മര്‍ദനത്തില്‍ വയോധികയുടെ വാരിയെല്ലിന് പൊട്ടലേറ്റതായി കണ്ടെത്തി.
പരാതിയില്‍ ഹില്‍പാലസ് പോലീസ് കേസ് രജിസ്ട്ര്ര്‍ ചെയ്തു.
തനിക്ക് ഏറ്റ മര്‍ദന വിവരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറോടാണ് വയോധിക തുറന്ന് പറഞ്ഞത്.
വയോധികയെ വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് മരിച്ച ശേഷം സഹോദരിയുടെ സംരക്ഷണയില്‍ കഴിഞ്ഞ 71 കാരിയെ താത്കാലിക സംരക്ഷണത്തിനാണ് ബന്ധുക്കള്‍ എരൂരിലെ വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ചത്.
വയോധികയെ കാണാന്‍ സഹോദരിയും, മകനും എത്തിയപ്പോള്‍ ചുണ്ട് പൊട്ടിയതായി കണ്ടിരുന്നു. അപ്പോഴും വയോധിക ബന്ധുക്കളോട് ഒന്നും പറഞ്ഞില്ല.
പിന്നീട് വീണ് പരിക്കേറ്റു എന്ന പേരില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് തനിക്ക് നേരിട്ട ദുരിതം ഡോക്ടറോട് വയോധിക പങ്ക് വച്ചത്.
സ്‌കാനിങ്ങില്‍ വാരിയെല്ലിന് പൊട്ടലേറ്റതായും കണ്ടെത്തി. ഇതോടെ വിവരം പോലീസില്‍ അറിയിച്ചു.
വൃദ്ധയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി വയോധികയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us