കൊച്ചി: ഗായകന്‍ പി ജയചന്ദ്രന്റെ ആരോഗ്യനില സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ തള്ളി ഗാന രചയിതാവ് രവി മേനോന്‍ രംഗത്ത്. ജയചന്ദ്രന്‍ ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണെന്നും എന്നാല്‍ ഗുരുതര രോഗിയാണെന്ന് വരുത്തി തീര്‍ക്കാന്‍ എന്താണ് ഇത്ര നിര്‍ബന്ധമെന്നും രവി മേനോന്‍ ചോദിച്ചു.
രവി മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ
'ആരോഗ്യപ്രശ്‌നങ്ങളുണ്ട്; ശരിതന്നെ.പ്രായത്തിന്റെ അസ്‌ക്യതകളും. അതുകൊണ്ട് ഒരു വ്യക്തിയെ ഗുരുതരരോഗിയും മരണാസന്നനുമായി ചിത്രീകരിച്ചേ പറ്റൂ എന്ന് എന്താണിത്ര നിര്‍ബന്ധം? അതില്‍ നിന്ന് എന്ത് ആത്മസംതൃപ്തിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.
കുറച്ചു കാലമായി ചികിത്സയില്‍ കഴിയുന്ന പി ജയചന്ദ്രന്‍ ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടില്‍ വിശ്രമത്തിലാണെന്നും രനി മേനോന്‍ വ്യക്തമാക്കി. പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഗുരുതര രോഗാവസ്ഥയൊന്നുമില്ല.
ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നുണ്ടെന്നും രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും രവി മേനോന്‍ പറയുന്നു.