അരയങ്കാവിന്റെ വികസനക്കുതിപ്പിന് കൈകോർത്ത് 'ആദരവ് 2026'; ജനപ്രതിനിധികളെ ആദരിച്ചു

New Update
people's representatives honoured

അരയങ്കാവ്: ക്രിയേറ്റീവ് അരയങ്കാവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ആദരവ് 2026' ശ്രദ്ധേയമായി. ആമ്പല്ലൂർ പഞ്ചായത്ത്,ബ്ലോക്ക് ഡിവിഷനുകളിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും ഒരേ വേദിയിൽ അണിനിരത്തി ആദരിച്ച ചടങ്ങ് നാടിന്റെ വികസന കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന വേദിയായി മാറി.

Advertisment

pepole's representatives honoured

മാധ്യമപ്രവർത്തകൻ വിപിൻ സി. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ​അരയങ്കാവിന്റെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് തയ്യാറാക്കിയ 'വികസന രേഖ' ചടങ്ങിൽ വെച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്തിന് കൈമാറി. ക്രിയേറ്റീവ് അരയങ്കാവ് അംഗം വിവേക് എസ്. വികസനരേഖയുടെ വിശദീകരണം നടത്തി.

honour function-2

​ക്രിയേറ്റീവ് അരയങ്കാവ് പ്രസിഡന്റ് എം.യു. പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ.എൻ. സത്യപാലൻ സ്വാഗതം യോഗത്തിന് അഭിസംബോധന ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത് സംസാരിച്ചു.

Honoring Ceremony

​ജനപ്രതിനിധികൾക്ക് സ്നേഹോപഹാരങ്ങൾ കൈമാറിയ ചടങ്ങിൽ ദിലീപ് കുമാർ, ബിനു പി.ജെ., എൻ.എം.കെ. സുരേന്ദ്രൻ, ശ്രീരാജ് കെ.ആർ. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നാടിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

Advertisment