പെരുമ്പാവൂർ: നൂറ്റിയിരുപതു വർഷങ്ങൾക്കപ്പുറമുള്ള ചരിത്രം പേറുന്ന തിരുവിതാംകൂർ രാജഭരണകാലത്തിന്റെ നിർമ്മിതികളുടെ പ്രൗഢിയോടെ നിലകൊള്ളുന്ന പെരുമ്പാവൂർ പട്ടണത്തിലെ ഗവൺമെന്റ് ബോയ്സ് ഹയർസെക്കന്ററി സ്കൂളിന്റെ അതിവിശാലമായ മൈതാനത്തിന്റെ ഓരം പറ്റി നിൽക്കുന്ന തലയെടുപ്പുള്ള ആറേഴ് വൃക്ഷമുത്തച്ഛന്മാർ മറ്റൊരു കൊടും വേനലിൽക്കൂടി കുട്ടികൾക്ക് തണലൊരുക്കുകയാണ്.
/sathyam/media/media_files/szKoRvEuhbz2fcvB7bHS.jpg)
പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തിനു സമീപത്തെ തണൽവൃക്ഷങ്ങൾ
1936-ൽ അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ അനുവദിച്ചു നൽകിയ 3 പഞ്ചായത്തുകളിൽ ഒന്നായ പെരുമ്പാവൂരിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണിത്. തിരക്കേറിയ മിനി സിവിൽസ്റ്റേഷൻ തൊട്ടടുത്തായതിനാൽ വാഹനബാഹുല്യവുമേറെ.
/sathyam/media/media_files/LvYmr2U4rQ9BVs6AtjaY.jpg)
പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തിനു സമീപത്തെ തണൽവൃക്ഷങ്ങൾ
സർക്കാർ ആശുപത്രി റോഡിൽ തണൽ തേടി വാഹനങ്ങൾ പാർക്കിംഗിനായി ആളുകൾ കൊണ്ടുവന്നിടുന്നതും ഈ വൃക്ഷങ്ങളുടെ കീഴിലായാണ്.
/sathyam/media/media_files/Gy4tSAPoEWAnNBLDGFKA.jpg)
പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തിനു സമീപത്തെ തണൽവൃക്ഷങ്ങൾ
സ്കൂൾ മതിൽ പുനർനിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാൽ കോമ്പൗണ്ടിനകത്തെ വള്ളിപ്പടർപ്പുകളോടെ പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങൾ പൊതുജനത്തിനിപ്പോൾ ഒരു കൗതുകക്കാഴ്ചയായിരിക്കുകയാണ്.
/sathyam/media/media_files/XVbthksN7GCJGeK0FhEC.jpg)
പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തിനു സമീപത്തെ തണൽവൃക്ഷങ്ങൾ