Advertisment

പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Perumbavoor accident

പെരുമ്പാവൂർ: പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദനാണ്(53) ആണ് മരിച്ചത്.  

Advertisment

യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറ് മണിയോടെ എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിലാണ് സംഭവം. 

ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ  വന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇന്നോവ.

വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  

Advertisment