New Update
/sathyam/media/media_files/IQyKI4OXfSA0SfO8vxU6.png)
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ അല്ലപ്ര കമ്പനിപ്പടിയിൽ ഇന്ന് പുലർച്ചെ നടന്ന വാഹനാപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
Advertisment
ഒരു സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഏകദേശം 20 പേരുണ്ട്. പരിക്കുകൾ ഗുരുതരമല്ലെങ്കിലും ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us