പെരുമ്പാവൂർ: അൻപതാണ്ടിലേറെയായി ഗാനമേളകളിൽ സജീവമായി നിലള്ളുന്ന പെരുമ്പാവൂരിന്റെ സ്വന്തം പാട്ടുകാരിയ്ക്ക് ആദരമേകി പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രോപദേശകസമിതി. ക്ഷേത്രത്തിലെ വിഷുവിളക്കുത്സവത്തിന്റെ അഞ്ചാം ദിവസമായ ബുധനാഴ്ച ക്ഷേത്രത്തിൽ യമുന ഗണേഷ് സംഗീതാരാധന നടത്തിയിരുന്നു.
/sathyam/media/media_files/98FGeDWz2hquTh8sS2hV.jpg)
മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് ഗാനമേളസംഘത്തിലൂടെയാണ് യമുന കേരളത്തിലുടനീളം പാടി പ്രശസ്തയായത്. ആറേഴു വയസ്സുള്ളപ്പോൾ സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ പ്രഥമ ശിഷ്യയായി കർണ്ണാടകസംഗീതം പഠിച്ചുതുടങ്ങിയതാണ്. 64 വയസ്സുണ്ട് ഇപ്പോൾ. ഏറെ വർഷങ്ങൾ സംഗീതജ്ഞ പെരുമ്പാവൂർ രാജലക്ഷ്മിയുടെ കീഴിൽ വീണവാദനവും അഭ്യസിച്ചിരുന്നു.
/sathyam/media/media_files/CjhR8VGaz5NcuOIJyRDM.jpg)
കച്ഛപി എന്ന ആൽബത്തിനുവേണ്ടി ഒരുവർഷം മുമ്പ് സ്വന്തമായി ഒരു ഗാനം സംഗീതസംവിധാനം ചെയ്തു പാടി യു-ട്യൂബിൽ റീലിസ് ചെയ്തിരുന്നു. വല്ലം പഴുക്കാമറ്റം ക്ഷേത്രത്തിനു സമീപമാണ് താമസം. വർഷങ്ങളായി കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേതത്തിൽ പ്രവർത്തിയ്ക്കുന്ന ശാസ്താസംഗീതവിദ്യാലയത്തിലെ അധ്യാപികയാണ്. ശിഷ്യരോടൊപ്പമാണ് പെരുമ്പാവൂർ ക്ഷേത്രത്തിൽ ഉത്സവവേളയിൽ സംഗീതപരിപാടി അവതരിപ്പിച്ചത്.
/sathyam/media/media_files/DzStoViblnMOUmaNuS8S.jpg)