/sathyam/media/media_files/2025/12/17/1516945-petrol-pump-2025-12-17-11-18-41.webp)
പിറവം:കെ.എം പി ജംഗ്ഷനിൽ പുതിയതായി ആരംഭിച്ച ജിയോയുടെ പെട്രോൾ പമ്പിൽ 5 ലിറ്റർ മാത്രം സംഭരണശേഷിയുള്ള തൻ്റെ ഇരുചക്രവാഹനവുമായി ഇന്ധനം നിറക്കാനെത്തിയ വട്ടപ്പാറ സ്വദേശിയായ മാധ്യമപ്രവർത്തകന് നൽകേണ്ടി വന്നത് 6.21ലിറ്റർ പെട്രോളിൻ്റെ പണം.
ഒരു ലിറ്ററിലേറെ പെട്രോൾ ഇന്ധന ടാങ്കിൽ ഉണ്ടായിരുന്നെന്നും ഇന്ധനം തീർന്ന ശേഷമല്ല താൾ പമ്പിലെത്തിയതെന്നും മാധ്യമപ്രവർത്തകൾ പറയുന്നു. പുതിയതായി തുടങ്ങിയ പമ്പായതു കൊണ്ടു നല്ല പെട്രോൾ കിട്ടുമെന്നും കരുതിയാണ് ഫുൾ ടാങ്ക് പെട്രോൾ അടിച്ചതെന്നും മാധ്യമപ്രവർത്തകൻ പറയുന്നു.
2012 മോഡൽ സുസുക്കി ആക്സിസ് 125 ടൂവിലറിൻ്റെ പെട്രോൾ സംഭരണശേഷി 5 ലിറ്ററാണ്. എത്രത്തോളം നിറച്ചാലും 5.6 ലിറ്ററിൽ കൂടുതൽ പെട്രോൾ കാലിയാ
യ ടാങ്കിൽ പോലും നിറക്കാൻ കഴിയില്ല. പമ്പിൽ എത്തുമ്പോൾ ഒരു ലിറ്ററോളം പെട്രോൾ തൻ്റെ വാഹനത്തിൽ ഉണ്ടായിരുന്ന സ്ഥിതിക്ക് 7.21ലിറ്റർ പെട്രോൾ വണ്ടിയിൽ ഉണ്ടാവണം.
തട്ടിപ്പു നടന്നതായി ബോധ്യപ്പെട്ടതോടെ സുഹൃത്തായ മാധ്യമ പ്രവർത്തകനൊപ്പം യുവാവ് പമ്പുടമയുടെ ഓഫീസിൽ കയറി കാര്യം പറഞ്ഞു തൻ്റെ വണ്ടിയുടെ ടാങ്കിംഗ് കപ്പാസിറ്റി 5 ലിറ്ററാണ് 5.3 ലിറ്ററിനപ്പുറം പെട്രോൾ നിറക്കാൻ കഴിയില്ല താങ്കളുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചപ്പോൾ 6.21ലിറ്റർ പെട്രോൾ കയറിയതായി 'ഡിജിറ്റലിൽ കാണിച്ചു ഒരു ലിറ്ററോളം പെട്രോൾ ഉണ്ടായിരുന്നു. അതൊക്കെ വണ്ടിയുടെ കമ്പനിയിൽ പോയി നീയൊക്കെ പറയെടാ എന്നായിരുന്നു പമ്പുടമയുടെ മറുപടി.
ടാങ്കിലെ പെട്രോൾ അളന്നു കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ഭീഷണി മുഴക്കുകയും തൻ്റെയും സുഹൃത്തിൻ്റെയും വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും പമ്പിനു പുറത്തേക്ക് പോകാനിറങ്ങിയപ്പോൾ പിന്നാലെ അശ്ലീല വാക്കുകളുമായി ഇയാൾ പാഞ്ഞെത്തുകയും ആയിരുന്നു.
അളവിലും തൂക്കത്തിലും വലിയ തട്ടിപ്പാണ് പെട്രോൾ പമ്പുകളിൽ നടക്കുന്നതിൻ്റെ തെളിവാണ് 5 ലിറ്റർ ശേഷിയുള്ള ഇരുചക്ര വാഹന ടാങ്കിൽ ആറേകാൽ ലിറ്ററടിച്ചതായി ബില്ലു നൽകി പിറവത്തെ ജിയോ പമ്പുടമയുടെ തട്ടിപ്പ് .
ജിയോ നേരിട്ടു നടത്തുന്ന പമ്പല്ലാത്തതിനാൽ ഏജൻസി എടുക്കുന്നവർ വ്യാപകമായി തട്ടിപ്പു നടത്തുന്നതായി ആക്ഷേപം ഉയരുന്നത് . ഇതിനെതിരെ ബില്ലടക്കം ലീഗൽ മെട്രോളജി വകുപ്പിൽ രേഖാമൂലം പരാതി നൽകുമെന്ന് തട്ടിപ്പിനിരയായ മാധ്യമപ്രവർത്തകൻ പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us