സമാധാനത്തിന്റെ വഴിയായിരുന്നു കാലം ചെയ്ത മാർപ്പാപ്പയെന്ന് സാന്ദ്രാനന്ദം സത്സംഗസമിതി

New Update
a

പെരുമ്പാവൂർ: കാലം ചെയ്ത ബെനഡിക്ട് ഇരുന്നൂറ്റിയറുപത്താറാമത് ഫ്രാൻസിസ്‌ മാർപ്പാപ്പ ലോകത്തിനാകെ സമാധാനത്തിന്റെ വഴിതെളിച്ച മഹായിടയാനായിരുന്നുവെന്ന് കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി അനുസ്മരിച്ചു. 

Advertisment

വാക്കുകളിലല്ല സ്നേഹിക്കേണ്ടത് പ്രവൃത്തികളിലൂടെയാണ് സർവ്വതിനോടുമുള്ള കാരുണ്യം തെളിയേണ്ടതെന്നായിരുന്നു പാപ്പയുടെ ആപ്തവാക്യം. 

രോഗങ്ങളാലും ഒറ്റപ്പെടുത്തലുകളാലും വലയുന്നവരോടും ഭയത്തിലും അസ്വസ്ഥതകളിലും കഴിയുന്നവരോടും സ്വന്തം മണ്ണു നഷ്ടപ്പെട്ടവരോടും സമുദായത്തില്‍ നിന്നകറ്റപ്പെട്ടവരോടും ആര്‍ക്കും വേണ്ടാത്തവരായി സമൂഹത്തിൽ ഭ്രഷ്ട് കല്പിയ്ക്കപ്പെട്ടവരോടും കാരുണ്യമുണ്ടാകണമെന്ന് പാപ്പ എപ്പോഴും ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. 

സനാതനധർമ്മികളായ ഹിന്ദു മഹാഭൂരിപക്ഷം ഇഷ്ടപ്പെട്ടിരുന്ന മഹാഗുരുവായി കാലം ചെയ്ത മാർപ്പാപ്പയെ കണക്കാക്കാമെന്നും സമിതി അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

Advertisment