/sathyam/media/media_files/2026/01/24/shajumon-vattekkad-2026-01-24-17-12-19.jpg)
കൊച്ചി :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 12വർഷം പൂർത്തിയാക്കിയ 900കരാർ ജീവനക്കാരെ തസ്തികകൾ സൃഷ്ടിച്ചു സ്ഥിരം നിയമനം നടത്താനുള്ള നീക്കത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ കേരളത്തിലെ പട്ടികജാതി എം ൽ എ മാർ തയ്യാറാകണം എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പട്ടികജാതി മോർച്ച 16പട്ടികജാതി വർഗ എം ൽ എ മാർക്ക് കത്തയച്ചു. ടെക്നികൽ അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്ന 900കരാർ ജീവനക്കാരിൽനിന്ന് ആദ്യഘട്ടം 452പേരെ നിയമിക്കാനാണ് സർക്കാർ നീക്കം.
സർക്കാർ തന്നെ പട്ടികജാതി സംവരണം അട്ടിമറിക്കാൻ കൂട്ട് നിൽക്കുകയാണ്. ആയിരകണക്കിന് പട്ടികജാതി ഉദ്യോഗാർഥികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിൽക്കുമ്പോളാണ് സംസ്ഥാന സർക്കാർ പിൻവാതിൽ നിയമനം നടത്താൻ ശ്രമിക്കുന്നത്.
പട്ടികജാതി വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട കടമ കേരളത്തിലെ പട്ടിക ജാതി വർഗ എം ൽ എ മാർക്കുണ്ട് അതുകൊണ്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുവാൻ പട്ടികജാതി വർഗ എം ൽ എ മാർ തയ്യാറാകണം എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു .
സർക്കാർ നടപടി സംവരണം അട്ടിമറിക്കുന്നതാണെന്നും ഇതിൽ നിന്ന് സർക്കാർ പിന്മാറണമെന്നുമാണ് പട്ടിക ജാതി മോർച്ചയുടെ നിലപാട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us