Advertisment

കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

New Update
ramachandran

കൊച്ചി: കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയും സിപിഐ നേതാവുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. 75 വയസായിരുന്നു. പുലര്‍ച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിലാണ് അന്ത്യം. കരള്‍ രോഗത്തെതുടര്‍ന്ന് ദീര്‍ഘനാളായ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതോടെ ഒരാഴ്ച മുമ്പ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

Advertisment

കൊല്ലം ജില്ലയിലെ സിപിഐയുടെ മുതിര്‍ന്ന നേതാവായിരുന്നു ആര്‍. രാമചന്ദ്രന്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ സിആര്‍ മഹേഷിനോട് പരാജയപ്പെട്ടു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം തുടങ്ങിയത്. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും ചവറ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി ദീര്‍ഘകാലം ചുമതലയില്‍ തുടര്‍ന്നു.

2012 -ല്‍ സിപിഐ ജില്ലാ സെക്രട്ടറിയതിന് പിന്നാലെ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ നിയമസഭയിലേക്ക് മത്സരിച്ച കാലം വരെ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു.

എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2006 -11 വരെ സിഡ്കോ ചെയര്‍മാനായിരുന്നു. 1991-ല്‍ ജില്ലാ കൗണ്‍സിലിലേക്ക് പന്മന ഡിവിഷനില്‍നിന്ന് വിജയിച്ചു. 2000-ല്‍ തൊടിയൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലെത്തി. 2004-ല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.

Advertisment