Advertisment

പുലര്‍ച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചത് സംശയത്തിന്റെ പേരില്‍; മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി, ബെല്‍റ്റ് കൊണ്ട് അടിച്ചു; വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു, കൂടെ ജോലി ചെയ്യുന്നവര്‍ അടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്ന് യുവതി

മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു. കൂടെ ജോലി ചെയ്യുന്നവർ അടക്കമുള്ള പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
rahul 1 Untitled.98.jpg

കൊച്ചി: ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവവധു. സംശയത്തിന്റെ പേരിലാണ് പുലർച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുൽ ക്രൂരമായി മർദ്ദിച്ചത്.

Advertisment

മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കി. ബെൽറ്റ് കൊണ്ട് അടിച്ചു . വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായത്.

ബെൽറ്റിന് അടിച്ചതു കൂടാതെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. മർദ്ദനത്തെത്തുടർന്ന് അബോധാവസ്ഥയിലായി. മൂക്കിൽ നിന്നും ചോര വരികയും ചെയ്തിരുന്നു. ഭർത്താവും സുഹൃത്തും ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും യുവതി പറയുന്നു.

മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു. കൂടെ ജോലി ചെയ്യുന്നവർ അടക്കമുള്ള പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു.

Advertisment