അയ്മുറി ശിവക്ഷേത്രത്തിൽ രാമായണത്തെ ആസ്പദമാക്കി പ്രശ്നോത്തരി സംഘടിപ്പിച്ചു

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
H

പെരുമ്പാവൂർ: കേരളത്തിലെ നന്ദിഗ്രാമം എന്നറിയപ്പെടുന്ന കൂവപ്പടി അയ്മുറിയിലെ മഹാദേവക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ തപോവനം ഊട്ടുപുരയിൽ കുട്ടികൾ ഭദ്രദീപം തെളിയിച്ചു. 

Advertisment

എഴുത്തുപരീക്ഷയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ശ്രീകുമാർ വാര്യർ, കെ. ബാബുപ്രദീപ് എന്നിവർ നേതൃത്വം നൽകി. അയ്മനം ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് പി. എൻ. പുരുഷോത്തമൻ കർത്താ, സെക്രട്ടറി സന്തോഷ് പുറമാടത്ത്, ക്ഷേത്രം ഉപസമിതി ഭാരവാഹികളായ പി. കെ. സുധാകരൻ, കൃഷ്ണകുമാർ തറമുകളിൽ, മാനേജർ ഹരികുമാർ കർത്താ തുടങ്ങിയവർ പങ്കെടുത്തു.

കൂവപ്പടി സാന്ദ്രനന്ദം സത്സംഗസമിതി പ്രവർത്തകർ നിത്യേന ക്ഷേത്രത്തിൽ രാമായണം പാരായണം നടത്തുന്നുണ്ട്.

publive-image

publive-image

publive-image

publive-image

Advertisment