/sathyam/media/media_files/xS3uhsuGb6xGxOIO0xgX.jpg)
കൊച്ചി: കുന്നത്തുനാട് സി.പി.എമ്മിനെ നിയന്ത്രിക്കുന്നത് പണാധിപത്യമാണെന്നു ട്വന്റി20 പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്.
കോൺഗ്രസുമായി ചേർന്ന് കോ. സീ മുന്നണി ഉണ്ടാക്കിയതിനു പിന്നിൽ കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനാണ്.
കുന്നത്തുനാട്ടിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള കരാർ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇതേ സഖ്യം തുടരുക എന്നുള്ളതാണ്. സി.പി.എമ്മന്റെ എം.എൽ.എയ്ക്ക് വിജയിക്കണമെങ്കിൽ ഈ കോ. സീ മുന്നണി വേണം.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേയും നിയമസഭയിൽ സി.പി.എമ്മിനേയും വിജയിപ്പിക്കുക എന്നതാണ് അജണ്ട. ശ്രീനിജിൻ കോൺഗ്രസുമാണ് ഒപ്പം കമ്മ്യൂണിസ്റ്റുമാണ്. ഇരു കൂട്ടരേയും നിയന്ത്രിക്കുന്നതും ഇയാളാണ്.
കുന്നത്തുനാട്ടിലെ കോൺഗ്രസിന്റെ യും സി .പി. എം ന്റെയും അവസ്ഥ പരിതാപകരമാണ്. സി.പി.എമ്മിനെ നിയന്ത്രിക്കുന്നത് സാധാരണ ഗതിയിൽപാർട്ടി ജില്ലാ സെക്രട്ടറിയും ഏരിയ കമ്മിറ്റികളുമാണ്.
എന്നാൽ കുന്നത്തുനാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്. ശ്രീനിജിൻ തന്റെ പണാധിപത്യത്തിലും ഏകാധിപത്യത്തിലും ജില്ല മുതൽ ബ്രാഞ്ച് വരെയുള്ള സർവ കമ്മിറ്റികളേയും വിലക്കെടുത്തിരിക്കുകയാണ്. കോൺഗ്രസിലും നില വ്യത്യസ്തമല്ല. ഇവരും ശ്രീനിജിന്റെ ചട്ടുകങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്.
പണത്തിനു മേലെ പരുന്തും പറക്കില്ലെന്ന് നന്നായി അറിയാവുന്ന ആളാണ് ശ്രീനിജിൻ. ട്വന്റി20 യുടെ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അഴിമതി കണ്ടെത്തി പുറത്താക്കിയ ആളെ 24 മണിക്കൂറിനുള്ളിൽ ശ്രീനിജിൻ മാമോദീസ മുക്കി സി പി എം ജില്ലാ സെക്രട്ടറി വിശുദ്ധയായി പ്രഖ്യാപിച്ച് അവർക്ക് പാർട്ടി ചിഹ്നം നൽകി മത്സരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അത് ശ്രീനിജിനല്ലാതെ സി.പി.എമ്മിൽ സംസ്ഥാന സെക്രട്ടറിയ്ക്ക് പോലും കഴിയാത്ത കാര്യമാണെന്നും സാബു ജേക്കബ് ആരോപിച്ചു.
നിലവിൽ കുന്നത്തുനാട് പെയ്മെന്റ് സീറ്റാണെന്ന ആരോപണമുണ്ട്. ഒരിക്കൽ കൂടി മണ്ഡലത്തിൽ മത്സരിക്കാനുള്ള ട്രയൽ റണ്ണായാണ് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനെ ശ്രീനിജിൻ കണക്കാക്കിയതെന്നും സാബു ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us