ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/GGcBVDcq1eTclk2pVIHz.jpg)
കൊച്ചി: കോതമംഗലം കൊലപാതകക്കേസിൽ അയൽവാസികളായ മൂന്നുപേർ പൊലീസിന്റെ നിരീക്ഷണത്തിൽ.
Advertisment
കൊല്ലപ്പെട്ട സാറാമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം കൊല്ലപ്പെട്ട സാറാമ്മയുടെ പോസ്റ്റുമോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.
കഴിഞ്ഞ ദിവസമാണ് കള്ളാട് ചെങ്ങമനാട്ട് സ്വദേശി സാറാമ്മ(72)യെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ധരിച്ച സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പരിസരത്ത് മഞ്ഞള്‍പൊടി വിതറിയ നിലയിലുമായിരുന്നു.
വൈകീട്ട് മകള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിപ്പോഴാണ് സാറാമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.