കൂവപ്പടി ശ്രീമഹാഗണപതിക്ഷേത്രത്തിൽ രാവിലെ ഹരിഹരപുത്ര ലക്ഷാർച്ചന

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
yyyy678

പെരുമ്പാവൂർ: നൂറ്റാണ്ടുകൾക്കു മുമ്പ് കൂവപ്പടിയിൽ കുടിയേറിയ തമിഴ്ബ്രാഹ്മണ സമൂഹത്തിന്റെ അധീനതയിലുള്ള മഹാഗണപതിക്ഷേത്രത്തിൽ ഇന്ന് രാവിലെ 9 മുതൽ ഹരിഹരപുത്ര ലക്ഷാർച്ചന നടക്കുമെന്ന് സെക്രട്ടറി എം. കൃഷ്ണയ്യർ അറിയിച്ചു.

Advertisment

പുലർച്ചെ നടതുറന്ന് 5.30ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30 അയ്യപ്പൻകോവിലിൽ അഭിഷേകം, 7ന് അഷ്ടാഭിഷേകം, തുടർന്ന് പുഷ്പാഭിഷേകം, കനകാഭിഷേകം എന്നിവയ്ക്കുശേഷം 9ന് ശ്രീഹരിഹരപുത്രലക്ഷാർച്ചന ആരംഭിയ്ക്കും. മന്ത്രസാധനയുള്ള തമിഴ്ബ്രാഹ്മണ വൈദികരുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ലക്ഷാർച്ചന നടക്കുക. 

തുടർന്ന് പറയെടുപ്പ്, 11ന് ദീപാരാധന, തൃപ്പൂണിത്തുറ ചക്കംകുളങ്ങര ഭജനസമിതിയുടെ ഭജനയും ഉണ്ടായിരിക്കും. ഒരുമണിയ്ക്ക് പ്രസാദസദ്യയോടെ സമാപനം. ക്ഷേത്രച്ചടങ്ങുകൾക്ക് വൈദികൻ മഹേഷ് ലക്ഷ്മണയ്യർ മുഖ്യകാർമ്മികത്വം വഹിയ്ക്കും.

Hariharaputra Laksharchana
Advertisment