/sathyam/media/media_files/2025/10/26/d5df8f63-420c-46a1-ba70-8c4cc95bad3e-2025-10-26-21-16-47.jpg)
വിവരാവകാശ നിയമത്തിൻറെ 20 വർഷങ്ങൾ എന്ന സെമിനാർ കൊച്ചിയിൽ മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിക്കുന്നതിന് ഗ്രാമീണ ജനതയ്ക്ക് പ്രത്യേകിച്ചും ഉദ്യോഗസ്ഥർക്ക് പൊതുവിലും പരിശീലനം നല്കണമെന്ന് ദേശീയ വിവരാവകാശ സെമിനാർ.
വിവരാവകാശ നിയമം ഉപയോഗിക്കുന്നവരിൽ ഗ്രാമീണ ജനത വെറും14% മാത്രമാണ്. സ്വയം വെളിപ്പെടുത്തേണ്ട വിവരങ്ങൾ ഏതൊക്കെ എന്നും എങ്ങനെയെന്നും ഉദ്യോഗസ്ഥർക്ക് തിട്ടമില്ല.വിവരാവകാശ കമ്മിഷൻറെ പ്രവർത്തനങ്ങൾ താഴേക്കിടയിലേക്ക് വ്യാപിപ്പിക്കണം.
വിവരാവകാശ കമ്മിഷനിൽ ഫയലുകൾ കാണാതാകുന്നതും അപ്പീലുകളിൽ പതിറ്റാണ്ടടുക്കുമ്പോൾ `താങ്കൾ ഇപ്പോഴും പരാതിയിൽ ഉറച്ചു നില്ക്കുന്നുണ്ടോ' എന്ന് കത്തെഴുതി ചോദിക്കുന്നതും വിവരാവകാശ കമ്മീഷൻറെ അനാസ്ഥയാണ്. സർക്കാർ വകുപ്പുകൾ നിയമത്തിൽ നിന്ന് സ്വയം വിടുതലായിപ്പോകുമ്പോൾ കമ്മിഷൻ മൗനം പാലിക്കുന്നത് ദുരൂഹമാണ്.
ചട്ടപ്രകാരം ഒഴിവാക്കപ്പെട്ട വകുപ്പുകളിലും അഴിമതിയും ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ആർടിഐ ചോദ്യങ്ങൾക്ക് മറുപടി നല്കണമെന്നും സെമിനാർ ആവശ്യമുന്നയിച്ചു.
മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കീം ഉദ്‌ഘാടനം ചെയ്തു. ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ എറണാകുളം ജില്ലാ പ്രസിഡൻറ് ഡി.ബി.ബിനു, സുപ്രീംകോടതി അഡ്വക്കേറ്റ് ഓൺ റക്കോഡ് ജോസ് ഏബ്രഹാം, ഫാ.അനിൽ ഫിലിപ്പ്, ശശികുമാർ മാവേലിക്കര, ജോളി പാവേലിൽ, ഇല്യാസ് മംഗലത്ത് എന്നിവർ സംസാരിച്ചു. ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന സമ്മേളത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us