തേവര സെൻ്റ് ജോസഫ് ആൻ്റ് സെൻറ് ജൂഡ് ഷ്റൈന്‍ ദേവാലയത്തിൽ മാതാപിതാക്കൾക്കായി പാരൻ്റിംഗ് സെമിനാർ നടത്തി

New Update
3c7c43fe-4f84-4faf-8988-ae2225c14dc4

കൊച്ചി: തേവര സെൻ്റ് ജോസഫ് ആൻ്റ് സെൻറ് ജൂഡ് ഷ്രൈൻ ദേവാലയത്തിലെ വിശ്വാസ പരിശീലന വിഭാഗം അധ്യാപക-രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പാരൻ്റിംഗ് സെമിനാർ നടത്തി. ട്രെയിനറും മെൻ്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.

Advertisment

തുടർന്ന് ചേർന്ന പൊതുസമ്മേളനം കമ്മീഷൻ ഫോർ ഫെയ്ത്ത് ഫോർമേഷൻ ഫൊറോന ഡയറക്ടർ ഫാ. ലിതിൻ ജോസ് നെടുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ . ജൂഡിസ് പനക്കൽ അധ്യക്ഷത വഹിച്ചു. 

പി.റ്റി.എ സെക്രട്ടറി കെ. സുബി റിപ്പോർട്ടും ട്രഷറർ ജെയ്മോൾ ജോസഫ് കണക്കും അവതരിപ്പിച്ചു. ഫാ. ഗോഡ്സൺ ആൻ്റണി, ഹെഡ്മാസ്റ്റർ ജോർജ് തദ്ദേവൂസ്, ലാക്റ്റസ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

Advertisment