ജൂലൈ മൂന്നു മുതൽ സിനഡ് കുർബാന അർപ്പിച്ചില്ലെങ്കിൽ വൈദീകർ പുറത്ത്; കടുത്ത നടപടിയുമായി സിറോ മലബാർ സഭ ! ജൂലൈ 3ന് ശേഷം സിനഡ് തീരുമാനം അനുസരിക്കാത്ത വൈദികർക്ക് കൂദാശ മുടക്ക്; വൈദീകർ നടത്തുന്ന എല്ലാ കൂദാശകളും അസാധുവാകും ! പള്ളികൾ പിടിച്ചെടുക്കുമെന്നും വൈദീകരെ പുറത്താക്കുമെന്നും അന്ത്യശാസനം; ജൂലൈ മൂന്ന് സിറോ മലബാർ സഭയ്ക്ക് നിർണായകം

നിലവിൽ രൂപതയ്ക്ക് പുറത്തുള്ള വൈദീകർ സിനഡ് കുർബാന ചൊല്ലുമെന്ന് ജൂലൈ മൂന്നിന് മുമ്പ് കൂരിയയെ രേഖാമൂലം അറിയിക്കണം. വൈദീക വിദ്യാർത്ഥികളും ഇക്കാര്യം അംഗീകരിച്ച് രേഖാമൂലം കൂരിയയിൽ സമ്മതപത്രം നൽകണം. 

New Update
sero Untitledj.jpg

കൊച്ചി: ആരാധനാ ക്രമ ഏകീകരണം നടപ്പാക്കുന്നതിൽ എറണാകുളം -  അങ്കമാലി അതിരൂപതയിലെ വൈദികർക്ക് അന്ത്യശാസനം നൽകി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്. ജൂലൈ മൂന്നിന് ശേഷം പഴയ രീതിയിൽ കുർബാന അർപ്പിക്കുന്നവർ സഭക്ക് പുറത്തെന്ന് മേജർ ആർച്ച് ബിഷപ്പിന്റെ സർക്കുലർ. 

Advertisment

ജൂലൈ മൂന്ന് എന്ന സിറോ മലബാർ സഭാ ദിനത്തിൽ എറണാകുള അങ്കമാലലി അതിരൂപത പൂർണമായും സിനഡ് കുർബാനയിലേക്ക് മാറണം. തുടർന്നും മാറാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സർക്കുലറിൽ ഉണ്ട്. 

ജൂലൈ 3ന് ശേഷം സിനഡ് തീരുമാനം അനുസരിക്കാത്ത വൈദികർക്ക് കൂദാശ മുടക്ക് പ്രഖ്യാപിച്ചു. തീരുമാനം നടപ്പാക്കാത്ത ഇടവകകൾ പിടിച്ചെടുക്കുമെന്ന സൂചനയും സർക്കുലറിലുണ്ട്. 
അനുസരിക്കാത്ത വൈദികർക്ക് പള്ളികളും സ്ഥാപനങ്ങളും ഭരിക്കാൻ അധികാരം ഉണ്ടാകില്ലന്നും സർക്കുലർ വ്യക്തമാക്കുന്നു. 

നിലവിൽ രൂപതയ്ക്ക് പുറത്തുള്ള വൈദീകർ സിനഡ് കുർബാന ചൊല്ലുമെന്ന് ജൂലൈ മൂന്നിന് മുമ്പ് കൂരിയയെ രേഖാമൂലം അറിയിക്കണം. വൈദീക വിദ്യാർത്ഥികളും ഇക്കാര്യം അംഗീകരിച്ച് രേഖാമൂലം കൂരിയയിൽ സമ്മതപത്രം നൽകണം. 

എങ്കിൽ മാത്രമെ തുടർ പഠനം സാധ്യമാകൂ. മേജർ ആർച്ച് ബിഷപ്പിന്റെയും അതിരൂപത അഡ്മിനിസ്ട്രേറ്ററുടെയും സർക്കുലർ അടുത്ത ഞായറാഴ്ച പള്ളികളിൽ വായിക്കണമെന്നാണ് നിർദേശം.

വൈദികർക്ക് കൂദാശ മുടക്ക് വരുന്നതോടെ  മറ്റ് രൂപതകളിൽ നിന്നുള്ള സിറോ മലബാർ വിശ്വാസികളും എറണാകുളം അതിരൂപതയിലെ വിശ്വാസികളും തമ്മിലുള്ള വിവാഹം അടക്കമുള്ള കൂദാശ നടത്തിപ്പുകളും സങ്കീർണമാകും.

Advertisment