പെരുമ്പാവൂർ: മുംബൈയിൽ നടന്ന ഏഷ്യൻ കപ്പ് പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട വെള്ളിമെഡൽ നേടി കോടനാട് സ്വദേശി ഷിബു നാടിനഭിമാനമായി.
ഒക്ടോബർ 19 മുതൽ 25 വരെ നടന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഷിബു ദേശീയ, അന്തർദ്ദേശീയ താരങ്ങളുമായാണ് ഏറ്റുമുട്ടിയത്.
ഇതിനുമുമ്പ് മൂന്നു ദേശീയമത്സരങ്ങളിൽ ഇന്ത്യയ്ക്ക് സ്വർണ്ണം സമ്മാനിച്ചിട്ടുണ്ട്. മുടക്കുഴ 2-- 0 ഫാമിലി ജിമ്മിലെ ഷൈനേഷിനും ദേശീയതാരമായ വൈശാഖിനുമൊപ്പമാണ് ഇപ്പോൾ പരിശീലനം.
അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയ്ക്കൊപ്പം സമയം കണ്ടെത്തി ചിട്ടയായ പരിശീലനവും നടത്തുന്നുണ്ട്.