/sathyam/media/media_files/2025/10/13/stalin-devan-2025-10-13-18-16-21.jpg)
കോട്ടയം: തങ്ങള്‍ക്ക് അനുകൂലമായി ഹൈക്കോടതി വന്നതിന്റെ ആഹ്ലാദത്തിലാണു മുനമ്പം ജനത. റവന്യൂ അവകാശം ഇതു വരെ സര്‍ക്കാര്‍ പുനസ്ഥാപിച്ചില്ലെങ്കിലും അത് അധികം വൈകാതെ ഉണ്ടാകുമെന്നു മുനമ്പം ജനത പ്രതീക്ഷിക്കുന്നു.
അനുകൂല ഹൈക്കോടതി വിധിയ്ക്കു മുനമ്പം ജനത നന്ദി പറയുന്നത് തങ്ങളുടെ മുന്നണി പോരാളി സ്റ്റാലിന്‍ ദേവനോടാണ്..
ഊണും ഉറക്കവുമില്ലാതെ മുനമ്പത്തെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച സ്റ്റാലിന്‍ ദേവന്റെ ഇടപെടലുകളാണ് അനുകൂല ഹൈക്കോടതി വിധിയിലേക്കു നയിച്ചത്.
എറണാകുളം ചെറായി മുനമ്പത്തെ അറന്നൂറില്‍ പരം കുടുംബങ്ങളുടെ അന്യാധീനപ്പെട്ട സ്വത്ത് വീണ്ടെടുക്കാന്‍ നിയമ പോരാട്ടം നടത്തിയ സ്റ്റാലിന്‍ ദേവന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ട: സൈനികന്‍ കൂടിയാണ്.
പോത്തന്‍കോട്കാരനായ സ്റ്റാലിന്‍ ദേവന്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ 20 വര്‍ഷം സേവനമനുഷ്ഠിച്ചശേഷമാണു കേരള സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ജോലിയില്‍ പ്രവേശിക്കുന്നത്.
അണ്ടര്‍ സെകട്ടറിയായി കേരള ഗവണ്‍ മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കത്തില്‍ ഇടപെട്ടു ഹൈക്കോടതിയില്‍ സ്വമേധയാ കേസിനു പോയി.
തടസങ്ങളും പ്രതിസന്ധികളും ഉണ്ടായെങ്കിലും തളര്‍ന്നു പിന്‍മാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇദ്ദേഹം ഉന്നയിച്ച പോയിന്റുകളാണു പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുനമ്പത്തേതു വഖഫ് ഭൂമിയല്ലെന്ന വിധിയിലേക്ക് എത്തിച്ചത്.