New Update
/sathyam/media/media_files/FV4lmvZp1xjoPdkZF2K5.jpg)
കൊച്ചി: മൂവാറ്റുപുഴയില്‍ ഒമ്പത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നഗരസഭ.
Advertisment
തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. നാല് വാര്‍ഡുകളില്‍ നിന്ന് പിടികൂടിയ നായകള്‍ നിരീക്ഷണത്തിലാണ്. മുഴുവന്‍ നായകള്‍ക്കും വാക്സിനേഷന്‍ നടത്തും.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നഗരത്തില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നായയുടെ കടിയേറ്റത്. പിന്നീട് നായയെ പിടികൂടിയിരുന്നു. നായയുടെ ആക്രമണത്തിനിരയായവര്‍ സുരക്ഷിതരാണെന്ന് നഗരസഭ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us