New Update
/sathyam/media/media_files/P8ZDc4zJZfyLyzxF2AS5.jpg)
പെരുമ്പാവൂർ: പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിന്റെ വിശാലമായ മൈതാനത്ത്, നായർ സർവ്വീസ് സൊസൈറ്റി കുന്നത്തുനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് സംഘടിപ്പിയ്ക്കുന്ന മെഗാ തിരുവാതിരയ്ക്കുള്ള അവസാന ഘട്ട പരിശീലനങ്ങളും ഒരുക്കങ്ങളും പൂർത്തിയായി.
Advertisment
പ്രചരണാർത്ഥം വ്യാഴാഴ്ച ഇരുചക്രവാഹനത്തിൽ നൂറുകണക്കിന് കരയോഗപ്രവർത്തകർ പങ്കെടുത്ത വിളംബരജാഥ താലൂക്കിന്റെ ഒട്ടുമിക്കയിടങ്ങളിലും എത്തിയിരുന്നു.
ലഹരിയ്‌ക്കെതിരെയുള്ള സന്ദേശം ജനങ്ങളിലേയ്ക്കെത്തിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ നടത്തുന്ന മെഗാ തിരുവാതിരക്കളിയിൽ പങ്കെടുക്കാൻ 4 വയസ്സുമുതൽ 70 വയസ്സു വരെയുള്ള മൂവായിരത്തില്പരം വനിതകളാണ് വിവിധ കരയോഗങ്ങളിൽ നിന്നും എത്തുന്നത്.
11ന് വൈകിട്ട് 4 മണിയോടെ മൈതാനത്ത് ക്രമീകരണങ്ങൾ തുടങ്ങും. 6-നാണ് തിരുവാതിരക്കളി.