/sathyam/media/media_files/2025/11/15/documents-handed-over-2025-11-15-22-21-34.jpg)
തോട്ടുവയിൽ ഭദ്രകാളീക്ഷേത്രനിർമ്മാണത്തിനായുള്ള ഭൂമിയുടെ പ്രമാണം ധന്വന്തരിമൂർത്തി ക്ഷേത്രം ട്രസ്റ്റിന് പാഞ്ചക്കാട്ട് മഠത്തിൽ അഡ്വ. ജയറാം സുബ്രഹ്മണിയും ഭാര്യ സൗമ്യലക്ഷ്മിയും ചേർന്ന് കൈമാറുന്നു.
പെരുമ്പാവൂർ: പ്രസിദ്ധമായ തോട്ടുവ ശ്രീധന്വന്തരീഗ്രാമത്തിൽ നൂറ്റാണ്ടുകൾക്കു മുമ്പ് അന്യാധീനപ്പെട്ടുപോയ ഒരു ഭദ്രകാളീക്ഷേത്രമുണ്ടായിരുന്നുവെന്ന് ഇന്ന് അറിയാവുന്നവർ വിരലിലെണ്ണാവുന്നവർ. മുൻതലമുറയിൽ നിന്നും കേട്ടറിഞ്ഞ ഒരോർമ്മയുണ്ട് ഇവിടത്തെ പഴമക്കാർക്ക്.
വിഖ്യാത സാഹിത്യകാരനായ മലയാറ്റൂർ രാമകൃഷ്ണന്റെ ജന്മഗൃഹത്തിനോടടുത്ത് ഇപ്പോഴത്തെ മംഗളഭാരതി ആശ്രമം റോഡിന്റെ പരിസരത്തായി പുതിയ ക്ഷേത്രം പണിയുന്നതിനുള്ള ആലോചനയിലാണ് തോട്ടുവ കൊരുമ്പൂര് മനയുടെ കീഴിലുള്ള ധന്വന്തരീമൂർത്തി സേവാ ട്രസ്റ്റ്.
/filters:format(webp)/sathyam/media/media_files/2025/11/15/malayatoor-ramakrishnan-2025-11-15-22-24-53.jpg)
അന്തരിച്ച വിഖ്യാത മലയാളസാഹിത്യകാരനും നോവലിസ്റ്റുമായ മലയാറ്റൂർ രാമകൃഷ്ണൻ
ക്ഷേത്രാവശിഷ്ടങ്ങളും കാളീവിഗ്രഹവും മണ്ണിൽ മൂടപ്പെട്ട നിലയിലുണ്ടെന്നാണ് ആദ്യഘട്ടത്തിൽ ജ്യോത്സ്യൻ ഏഴക്കരനാട് അച്യുതൻ നായരയുടെ നേതൃത്വത്തിൽ നടത്തിയ താംബൂല പ്രശ്നത്തിൽ കണ്ടെത്തിയത്.
പരിഹാരക്രിയകൾക്കുശേഷം വിശദമായ അഷ്ടമംഗലദേവപ്രശ്‌നം നടത്താനൊരുങ്ങുകയാണ് ട്രസ്റ്റ്. അതിനുശേഷമായിരിക്കും ക്ഷേത്രനിർമ്മാണത്തിന് തുടക്കമിടുക.
സ്വന്തം നാടിന്റെ 'വേരുകൾ' സ്വന്തം നോവലിലൂടെ മലയാളികൾക്കായി എഴുതിച്ചേർത്ത മലയാറ്റൂരിന്റെ മരുമകനായ അന്തരിച്ച പാഞ്ചക്കാട്ട് മഠം വാസുദേവയ്യരുടെയും ഭാര്യ പരേതയായ ലളിതയുടെയും സ്മരണാർത്ഥം മകൾ തൊട്ടൂർമഠം ജയശ്രീ ഗണപതിയാണ് ക്ഷേത്രനിർമ്മാണത്തിനായി 25 സെന്റ് സ്ഥലം ഇഷ്ടദാനമായി തോട്ടുവ ധന്വന്തരീമൂർത്തി സേവാട്രസ്റ്റിനു നൽകാൻ തയ്യാറായത്.
/filters:format(webp)/sathyam/media/media_files/2025/11/15/jayasree-ganapathi-2025-11-15-22-25-23.jpg)
പാഞ്ചക്കാട്ടു മഠത്തിൽ ജയശ്രീ ഗണപതി (വലത്തേയറ്റം) പരേതരായ മാതാപിതാക്കളോടൊപ്പം.
കുടുംബസമേതം ഇവർ വർഷങ്ങളായി ബഹ്‌റൈനിൽ സ്ഥിരതാമസമാണ്. ജയശ്രീ ഗണപതിയ്ക്കുവേണ്ടി വസ്തുവിന്റെ പ്രമാണങ്ങൾ സഹോദരൻ അഡ്വ. ജയറാം സുബ്രഹ്മണിയും ഭാര്യ സൗമ്യലക്ഷ്മിയും ചേർന്ന് ട്രസ്റ്റ് സെക്രട്ടറി ശ്രീ നാരായണൻ നമ്പൂതിരിയ്ക്കു കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us