/sathyam/media/media_files/xh0YvDn0EQkbyltbWT0o.jpg)
കൊച്ചി: തൂപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സാരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുറ്റുമുള്ള വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല.
ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ ദൂരം വരെ സ്‌ഫോടക വസ്തുക്കള്‍ തെറിച്ചുവീണു.
ഇത്തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ തെറിച്ച് വീണാണ് ചുറ്റുമുള്ള വീടുകളില്‍ നാശനഷ്ടം സംഭവിച്ചത്. വീടുകളില്‍ ചില്ലുകള്‍ തകരുന്ന സ്ഥിതി ഉണ്ടായി.സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ജനവാസകേന്ദ്രമാണ്.
കൂടാതെ തൊട്ടടുത്തുള്ള കടകളിലും റോഡുകളിലുമായി നിരവധി ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ പ്രകമ്പനം അനുഭവപ്പെട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഒട്ടേറെപ്പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.