കൊച്ചി: കൊച്ചിയിൽ റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു.
സ്വകാര്യ വ്യക്തിയുടെ കേസിൽ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് വീണത്.
റെയിൽവെയുടെ വൈദ്യുതി ലൈനിൽ തട്ടിയ മരത്തിന് തീപിടിച്ചു. വലിയ ശബ്ദത്തോടെയാണ് മരം ഒടിഞ്ഞുവീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ അപായമൊന്നും ഉണ്ടായിട്ടില്ല.