മുൻമന്ത്രി ടിവി തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ ട്വൻ്റി20 സ്ഥാനാർത്ഥി

New Update
dr dinny mathew

കൊച്ചി: മുൻമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി .തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ 34-ാംഡിവിഷനിൽ (സ്റ്റേഡിയം) ട്വന്റി20 സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

Advertisment

പഠനകാലത്ത് കേരള യൂണിവേഴ്സിറ്റി  യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ, കോളേജ് യൂണിയൻ വൈസ് ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നിങ്ങനെ ഡിന്നി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ ആദ്യമായി നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി തണ്ണീർമുക്കം ഡിവിഷനിൽ മത്സരി ച്ചിട്ടുണ്ട്. ഇന്ത്യൻ പ്രസിഡൻ്റിൻ്റെ "പ്രസിഡൻറ് ഗൈഡ് അവാർഡ്" ലഭിച്ചിട്ടുണ്ട്.

ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിൽ അധ്യാപികയായി സേവനം ആരംഭിച്ചു. തുടർന്ന് പത്രപ്രവർത്തകയായി. അതിനുശേഷം സംസ്ഥാന കൃഷി വകുപ്പിലെ കെ. എച്ച്.ഡി .പി; വി.എഫ്.പി.സി.കെ എന്നിവയിൽ വിവിധ മാനേജർ തസ്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ ആയിരുന്നു.

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. നെതർലാൻഡ്' ഗവൺമെൻറ് സ്കോളർഷിപ്പോടുകൂടി നെതർലാൻ്റ് ഐ എസ് എസ് ൽ നിന്ന് ബിരുദാനന്തര ഡിപ്ലോമ, സുസ്ഥിര വികസനം എന്ന വിഷയത്തിൽ കോമൺവെൽത്ത് സ്ക്കോളർഷിപ്പോടുകൂടി സ്റ്റാഫോർഡ് ഷെയർ ( യു. കെ) യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമ, പ്രോജക്ട് മാനേജ്മെൻ്റിൽ എക്സ്.എൽ.ആർ.ഐ (XLRI) ജംഷഡ്പൂർ, ഐ. ഐ. എം (II M) കോഴിക്കോട് എന്നിവയിൽ നിന്ന് ബിരുദാനന്തര പ്രോഗ്രാമുകൾ, കെമിസ്ട്രിയിൽ മാസ്റ്റേഴ്സ് ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ, മന:ശാസ്ത്രം എന്നിവയിൽ പി.ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

ഭർത്താവ് അഡ്വ .ചാർളി പോൾ ട്വന്റി 20 പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗമാണ്.ചാർളി പോൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിൽ  മത്സരിച്ച് 1,0 5 ,642 വോട്ടുകൾ നേടിയിരുന്നു.

മക്കൾ ദ്രുപ ഡിന്നി ചാൾസ് (കോൺ ഡെ നാസ്റ്റ് ,ബാംഗ്ലൂർ) ആത്മ ഡിന്നി ചാൾസ് (ഡാൽബർഗ്, ന്യൂഡൽഹി).

Advertisment