/sathyam/media/media_files/2025/11/27/twenty20-2025-11-27-23-38-32.jpg)
കിഴക്കമ്പലം: മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ മത്സരം സംഘടിപ്പിച്ച ഇടത് സര്‍ക്കാരിന്റെ നടപടി തികച്ചും അനുചിതവും അപഹാസ്യവുമാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനം പിണറായി സര്‍ക്കാരിനെതിരെ വിധിയെഴുതിയിട്ടും വീണ്ടും ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്നു.
പുതുവത്സരാഘോഷങ്ങളുടെ പേരില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയതിലും ദുരൂഹതയുണ്ട്. മദ്യവും മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും സാമൂഹിക തിന്മയാണെന്നിരിക്കെ ജനക്ഷേമ സര്‍ക്കാരുകള്‍ അതിനെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്.
കേരള ജനതയെ മദ്യത്തിന് അടിമപ്പെടുത്താന്‍ കച്ചകെട്ടിയിരിക്കുകയാണ് ഇടത് സര്‍ക്കാര്‍. ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ചതില്‍ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപിള്ളി സുരേന്ദ്രനിലേയ്ക്കു കൂടി അന്വേഷണം വ്യാപിച്ചതിന്റെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ കരുതികൂട്ടിയുള്ള നടപടിയാണ് മദ്യത്തിന് പേരിടീല്‍ മത്സരം.
മത്സരത്തില്‍ പങ്കെടുത്ത് പേര് നിര്‍ദ്ദേശിച്ച കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനെയും സാബു ജേക്കബ് വിമര്‍ശിച്ചു. കുന്നത്തുനാട്ടിലെ പാര്‍ട്ടിക്കാരുടെയും ജനങ്ങളുടെയും മുന്നില്‍ ' സീറോ' യായി മാറിയ എം.എല്‍.എ തന്റെ തന്നെ അവസ്ഥയ്ക്ക് ചേര്‍ന്ന പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സാബു ജേക്കബ് പരിഹസിച്ചു.
നാടും ജനവും നശിച്ചാലും വേണ്ടില്ല തനിക്ക് പണം സമ്പാദിക്കണം എന്ന അത്യാഗ്രഹമാണ് കേവലം പതിനായിരം രൂപയ്ക്കുവേണ്ടി പോലും ജനപ്രതിനിധി എന്ന തന്റെ കര്‍ത്തവ്യം മറന്നാണ് ശ്രീനിജന്‍ മത്സരത്തില്‍ പങ്കെടുത്തതെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us