നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോവുകയായിരുന്ന ശോഭനയെ പിക് അപ് വാൻ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു

മൂവാറ്റുപുഴ-കാളിയാര്‍ റൂട്ടില്‍ മടത്തോത്ത്പാറയില്‍ ബസ് ഇറങ്ങി നടന്നു പോകവെയാണ് അപകടമുണ്ടായത്

author-image
Pooja T premlal
New Update
accident

കൊച്ചി: പൈങ്ങോട്ടൂരില്‍ നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം.

Advertisment

പനങ്കര കന്നാരത്തൊട്ടി മറ്റക്കോടിയില്‍ ബേബിയുടെ ഭാര്യ ശോഭന (58) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.15ന് ആണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോവുകയായിരുന്ന ശോഭന, മൂവാറ്റുപുഴ-കാളിയാര്‍ റൂട്ടില്‍ മടത്തോത്ത്പാറയില്‍ ബസ് ഇറങ്ങി നടന്നു പോകവെയാണ് അപകടമുണ്ടായത്.

പിക്അപ് വാന്‍ ശോഭനയെ പിന്നില്‍ നിന്നും ഇടിക്കുകയായിരുന്നു.

പിക്അപ് വാന്‍ തലകീഴായി സമീപത്തുള്ള പുരയിടത്തിലേക്ക് മറിഞ്ഞു.

എന്നാല്‍ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന സഹായിക്കും സാരമായ പരിക്കുകളില്ല.

വാഹനം മറിയുന്നതിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോത്താനിക്കാട് പോലീസും ചേര്‍ന്ന് ശോഭനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംസ്‌കാരം നാളെ രാവിലെ 11ന് ഞാറക്കാട് സെന്‍റ് ജോസഫ്‌സ് പള്ളിയില്‍

Advertisment