കോതമംഗലത്ത് മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

കോതമംഗലം വടാട്ടുപാറയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ബേസില്‍ വര്‍ഗീസ് എന്നയാളാണ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് മിന്നലേറ്റത്

New Update
basil varghese

കോതമംഗലം: കോതമംഗലം വടാട്ടുപാറയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ബേസില്‍ വര്‍ഗീസ് എന്നയാളാണ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഇടിമിന്നലേറ്റ ഉടന്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.