/sathyam/media/media_files/img-20240705-wa0036.jpg)
കൊച്ചി: നീറ്റ് - നെറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ കലൂർ ആർ. ബി.ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് - എസ് എറണാകുളം ജില്ലാ കമ്മറ്റി മാർച്ചും ധർണയും നടത്തി.
ധർണാ സമരം കോൺഗ്രസ് - എസ് എറണാകുളം ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു.
നീറ്റ് - നെറ്റ് പരീക്ഷ കൃമക്കേടുകൾ കേന്ദ്ര സർക്കാരിന്റെ അറിവോടെ ആണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഈ വിഷയത്തിൽ സമരം ചെയ്ത എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റിനേയും പ്രവർത്തകരേയും റിമാൻ്റ് ചെയ്ത നടപടി തെറ്റായിപോയെന്നും അനിൽ കാഞ്ഞിലി പറഞ്ഞു.
യൂത്ത് കോൺഗ്രസ് - എസ് ജില്ലാ പ്രസിഡൻ്റ് രെഞ്ചു ചെറിയാൻ അധ്യക്ഷത വഹിച്ചു. ടൗൺ ഹാളിന് മുൻപിൽ നിന്ന് ആരംഭിച്ച യുവജന മാർച്ചിൻ്റെ ഫ്ളാഗ് ഓഫ് യൂത്ത് കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് കാലാ നിർവഹിച്ചു.
യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജെയ്സൺ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ എ നാസർ, നേതാക്കളായ ബിന്ദു പരമേശ്വരൻ, എം. ബി നൗഷാദ്, വി. ബിനു, കെ. കെ കൃഷ്ണകുമാർ, ജോമോൻ. ടി, സിജു കുര്യൻ, ജോജോ സെബാസ്റ്റ്യൻ, നബിൽ എം. എസ് , സി. കെ സലാം, അനിഷ് ശിവ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us