/sathyam/media/media_files/2026/02/14/death-2026-02-14-16-13-08.jpg)
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വ് ജ്വ​ല്ല​റി​ക്ക് മു​ക​ളി​ല്‍ നി​ന്നും ചാ​ടി ജീവനൊടുക്കി.
എം​ജി റോ​ഡി​ലു​ള്ള ആ​ല​പ്പാ​ട്ട് ജ്വ​ല്ല​റി​യു​ടെ മു​ക​ളി​ല്‍ നി​ന്നാ​ണ് 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വ് താ​ഴേ​ക്ക് ചാ​ടി ജീവനൊടുക്കിയത്.
മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് ഒ​ന്നേ മു​ക്കാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം ജോ​സ് ജം​ഗ​ഷ​ന് വ​ട​ക്കു​വ​ശ​ത്തു​ള്ള ആ​ല​പ്പാ​ട്ട് ജ്വ​ല്ല​റി​യി​ലേ​ക്ക് വ​ന്ന യു​വാ​വ് സൈ​ഡി​ലൂ​ടെ​യു​ള്ള സ്​റ്റെ​പ്പി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.
മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​ന​സി​കാ​സ്വ​സ്ഥ​ത​യു​ള്ള​യാ​ളാ​ണ് ഇ​യാ​ള്‍ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us