New Update
/sathyam/media/media_files/2024/10/20/pcJ8pgLRVbue07SSEV1y.jpg)
ഇടുക്കി: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 1.79 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മണിയാറന്‍കുടി അച്ചാരുകുടിയില്‍ ലിബി(33)നെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
സ്ഥാപനത്തില്‍ നടത്തിയ ഓഡിറ്റിങ്ങിലാണ് പണയം വച്ചത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പണയം വച്ച് തുക തട്ടാന്‍ വ്യാജ ആധാര്‍ രേഖയും നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാള്‍ സമാനമായ രീതിയില്‍ ഇടുക്കിയിലും തട്ടിപ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.