ഇടുക്കി: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. നെടുങ്കണ്ടം തിങ്കള്‍കാട്ടിലുണ്ടായ അപകടത്തില്‍ ഞ്ഞപെട്ടി കുഴിപ്പിൽ ടോം ആണ് മരിച്ചത്. എതിരെ വന്ന ബസില്‍ ഇടിയ്ക്കാതെ ബൈക്ക് വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.