കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

New Update
biju cheriyan

തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മുതലക്കോടം പാലാക്കാരൻ ബിജു ചെറിയാൻ(57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കദളിക്കാട് വച്ച് ബിജു സഞ്ചരിച്ചിരുന്ന സ്കൂട്ടറും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടം.

Advertisment

സംസ്കാര ശുശ്രൂഷകൾ വെള്ളി (സെപ്തംബര്‍ 13) ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.

ഭാര്യ മായ ജോർജ്ജ് കലയന്താനി കുന്നത്തുപാലയ്ക്കൽ റിട്ട. അധ്യാപകൻ പരേതനായ കെ.ഒ വർക്കിയുടെ(സ്കൈലാർക്ക്) മകളാണ്. മക്കൾ: അലൻ (ദുബായ്), അലീന (ജർമനി). ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും.

Advertisment