തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച അക്ഷരോന്നതി പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കം

New Update
aksharonnathi project

ഇടുക്കി:ജില്ലയിലെ പട്ടികജാതി, പട്ടികവർഗ്ഗ ഉന്നതികളിൽ പുസ്തകങ്ങളും, വായനാ സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി തദേശ സ്വയം ഭരണ വകുപ്പ് ആര്‍ജിഎസ്എ പദ്ധതിയുടെ ഐഇസി ഘടകത്തിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി.  

Advertisment

ജില്ലാ കളക്ടര്‍ അക്ഷരോന്നതിയുടെ ലോഗോ തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീമതി. ട്രീസ ജോസിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

കേരളം വിവിധ സാമൂഹിക സൂചികകളിൽ മുൻപന്തിയിലാണെങ്കിലും, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ ഇപ്പോഴും പല മേഖലകളിലും പിന്നാക്കാവസ്ഥ നേരിടുന്നുണ്ട്. 

ഈ വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്ക്, അവരുടെ ഉള്ളിൽ നിന്നുതന്നെ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാൽ, സാമൂഹിക പരിഷ്കർത്താക്കൾ അവരവരുടെ സമുദായങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് വലിയ മുന്നേറ്റങ്ങൾക്ക് കാരണമായതെന്ന് കാണാം. 

ഈയൊരു പശ്ചാത്തലത്തിലാണ് അക്ഷരോന്നതി എന്ന ആശയം പ്രസക്തമാകുന്നത്. വിദ്യാർത്ഥികളുടെ  സമയവും കഴിവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തിയായി അവരെ മാറ്റുകയാണ് ഈ പദ്ധതിയുടെ കാതൽ.

തദ്ദേശസ്വയംഭരണ വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. അനിസ് ജി, ആര്‍.ജി.എസ്.എ ജില്ലാ പ്രൊജക്ട് മാനേജർ ബോണി സാലസ്, ആര്‍.ജി.എസ്.എ  കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേർട്ട് അഖിലേഷ് അയ്യപ്പൻ, ആര്‍.ജി.എസ്.എ ബ്ലോക്ക് കോ ഓർഡിനേറ്റർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisment