ഇടുക്കി: വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ വച്ചു നടന്ന 23-ാമത് ഇടുക്കി ജില്ല സബ്ബ് ജൂണിയർ, ജൂണിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ വണ്ടമറ്റം അക്വാറ്റിക് ക്ലബ്ബ് ചാമ്പ്യന്മാരായി. മത്സരങ്ങൾ രാവിലെ 10 ന് ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡൻ്റ് ജോയി ജോസഫ് ഉത്ഘാടനം ചെയ്തു. വാർഡംഗം പോൾസൺ മാത്യു അദ്ധ്യക്ഷനായിരുന്നു.
2007 മുതൽ 2014 വരെയുള്ള വർഷങ്ങളിൽ ജനിച്ചവരെ 3 ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടായിരുന്നു മത്സരം. സംസ്ഥാന അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് ബേബി വർഗ്ഗീസ് സ്വാഗതവും, ജില്ലാ സെക്രട്ടറി അലൻ ബേബി നന്ദിയും പറഞ്ഞു.
ഇടുക്കിജില്ലാ സ്പോർട്‌സ്കൗൺസിൽ നിരീക്ഷകനായി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം കെ. ശശിധരൻ പങ്കെടുത്തു
ജൂൺ 14 മുതൽ 16 വരെ തിരുവനന്ത പുരത്തു നടക്കുന്ന 50-ാമത് ജൂണിയർ, 40-ാമത് സബ്ബ് - ജൂണിയർ സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള ഇടുക്കി ജില്ലാ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു.
ജില്ലാ ടീമംഗങ്ങൾ:
ഗ്രൂപ്പ് -1 ആൺകുട്ടികൾ:
1. ജോൺ വി.. ജേക്കബ്ബ്
2. നന്ദു ജോബി
3. വിഷ്ണു വി.എസ്
4. അർജ്ജുൻ ആർ
5. റിച്ചാർഡ് ജോസ്
ഗ്രൂപ്പ് - 1 പെൺകുട്ടികൾ
1. ഏലൈൻ മരിയ ജോസ്
ഗ്രൂപ്പ് - 2ആൺകുട്ടികൾ
1. ശ്രീഹരി റ്റി.എസ്.
2. മോറിയോ അലക്സ്
3. ആദിത്യൻ ശരത്
4. അശ്വിൻ അജേഷ്
ഗ്രൂ-2 പെൺകുട്ടികൾ:
1 ശിവപ്രിയ പ്രദീപ്
ഗ്രൂപ്പ് - 3 ആൺകുട്ടികൾ:
1. റവാൻ രാജീവ്
2. ബദരീനാഥ് -
എസ്.നായർ
ഗ്രൂപ്പ് - 3 പെൺകുട്ടികൾ:
1. സിവ്യ സജീവ്
2.രാജലക്ഷ്മി എസ് -
ബിജു മോൻ
3. ഡിയ റോഷ് ഡിജോ