കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ കൈക്കൂലി, ഇടുക്കിയില്‍ പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍

New Update
currecpt

ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.

Advertisment

ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജ്ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍ സേനാപതി നാരുവെള്ളിയില്‍ എച്ച് വിഷ്ണു ആണ് പിടിയിലായത്.

ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ അനീഷ്‌കുമാറിന്റെ സ്ഥലത്തുള്ള കടമുറി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അധികമായി നിര്‍മ്മിക്കുന്ന ഭാഗം റഗുലറൈസ് ചെയ്യുവാന്‍ വിഷ്ണു 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഓവര്‍സീയറെ നേരില്‍ കണ്ടപ്പോഴായിരുന്നു പണം ആവശ്യപ്പെട്ടത്.

പണം ആവശ്യപ്പെട്ട വിവരം അനീഷ്‌കുമാര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ ആവശ്യപ്രകാരം പണം കൈമാറുന്നതിനിടെയാണ് വിഷ്ണു പിടിയിലായത്. ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Advertisment