ജയിലില്‍ നിന്ന് മുങ്ങിയ തടവുപുള്ളി നേരെ ഓട്ടോയിലേക്ക്, സംശയം തോന്നിയ ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ചു; പീരുമേട് സബ് ജയിലില്‍ നിന്ന്‌ രക്ഷപ്പെട്ട പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

പീരുമേട് സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

New Update
sajan anavilasam

പീരുമേട്:  പീരുമേട് സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. പോക്സോ കേസടക്കം വിവിധ കേസുകളിൽ പ്രതിയായ ആനവിലാസം പുല്ലുമേട് കന്നിക്കൽ സ്വദേശിയായ സജനാണ് പിടിയിലായത്.

Advertisment

ഉച്ചയ്ക്ക് ജയിലിന് പുറത്തുള്ള കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് സജന്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പാമ്പനാറിലെത്തി ഓട്ടോറിക്ഷയില്‍ കയറി.

എന്നാല്‍ സംശയം തോന്നിയ ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment