നെടുങ്കണ്ടത്ത് എടിഎം കുത്തി തുറന്ന് മോഷണത്തിന് ശ്രമം; പ്രതി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
V

ഇടുക്കി: നെടുങ്കണ്ടത്ത് എടിഎം കുത്തി തുറന്ന് മോഷണം നടത്തുവാന്‍ ശ്രമം. നാട്ടുകാരുടെ ഇടപെടലില്‍ പ്രതിയെ പൊലീസ് പിടികൂടി തേനി ഉത്തമ പാളയം ഡബ്ലിയു 1 ഈസ്റ്റ് സ്ട്രീറ്റ് സ്വദേശി പളനി ചാമിയാണ് പൊലീസ് കസ്റ്റഡിയിലായത്.

Advertisment

ഇയാള്‍ രാത്രി 10 മണിയോടുകൂടി കേരള ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് എത്തുകയും, ഡ്രില്ലര്‍ മെഷീന്‍ ഉപയോഗിച്ച് എടിഎമ്മിലെ പണം നിക്ഷേപിച്ച ഭാഗം തുറക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി സ്ഥലത്തുനിന്നും കടന്നു കളഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളോടൊപ്പം ഗൂഢാലോചനയില്‍ മൂന്ന് പേരും ഉണ്ടായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ പിടിയിലായ ആള്‍ക്ക് എടിഎം തകര്‍ക്കുവാന്‍ സാധിച്ചിട്ടില്ലന്നാണ് പ്രാഥമിക നിഗമനം.

 

Advertisment