ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
/sathyam/media/media_files/iScYvqnKJgOj9yuf28tR.jpg)
മൂന്നാർ: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് വീടിനു നേരെയാണ് ചക്കക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Advertisment
കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ കൊമ്പുകൊണ്ട് കുത്തി തകര്‍ക്കാന്‍ ശ്രമിച്ചത്. രാത്രി സമീപ പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന ആന പുലർച്ചെയാണ് ജനവാസ മേഖലയിലേക്ക് ഉറങ്ങിയത്.
പുലർച്ചെ നാലുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ആനയുടെ ആക്രമണത്തിൽ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മനോജിന്റെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും സീലിങ്ങ് തകരുകയും ചെയ്തു.
അക്രമാസക്തനാകുന്ന കാട്ടാനയായതിനാൽ, ചക്കക്കൊമ്പനെ ഉൾക്കാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവും നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്.