/sathyam/media/media_files/nHrxsx8DRhPYQKNDPMRb.jpg)
ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫ് വിടണമെന്ന് സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ ആവശ്യം. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ ഭാഗമാണ് സിപിഐ. കേരളത്തിൽ എൽഡിഎഫിനൊപ്പം എന്തിന് തുടരണമെന്നും കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ചോദിച്ചു.
സി.പി.എമ്മിനൊപ്പം ചേര്‍ന്നപ്പോള്‍ പാര്‍ട്ടിക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. മുമ്പ് കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ രണ്ട് മുഖ്യമന്ത്രിമാരെ ലഭിച്ചിരുന്നുവെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയുടെ നാലു മന്ത്രിമാരും പരാജയമാണ്. സിപിഐയുടെ വകുപ്പുകൾക്ക് പ്രതിച്ഛായ നഷ്ടപ്പെടാൻ ധനവകുപ്പ് കാരണമായെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.
യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ അംഗങ്ങള്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. നരേന്ദ മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നു ഇടുക്കി ജില്ലയിലെ പരാജയത്തിന് കാരണം ഭൂപ്രശ്‌നങ്ങളാണെന്നും യോഗം വിലയിരുത്തി.