തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും, സെൻട്രൽ ജി.എസ്.ടി ഇടുക്കി ഡിവിഷനും സംയുക്തമായി ജിഎസ്ടിയുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചു

സി.ജി.എസ്.ടി ഇടുക്കി ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ജോയ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

New Update
IDUKKI

ഇടുക്കി:തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും, സെൻട്രൽ ജി.എസ്.ടി ഇടുക്കി ഡിവിഷനും സംയുക്തമായി നെക്സ്റ്റ് ജെൻ ജിഎസ്ടി റിഫോംസ്  (NEXT - GEN GST REFORMS) എന്ന വിഷയത്തിൽ തൊടുപുഴ വ്യാപാര ഭവനിൽ വച്ച്  ക്ലാസ്സ്‌ സംഘടിപ്പിച്ചു. 

Advertisment

 സി.ജി.എസ്.ടി  ഇടുക്കി ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ജോയ് ജോസഫ്  ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി  ഇടുക്കി ഡിവിഷൻ  ജനറൽ സെക്രട്ടറി ശ്രീ സി കെ നവാസ് അധ്യക്ഷനായിരുന്നു. 

gst

ഇടുക്കി ജില്ല സി.ജി.എസ്.ടി സൂപ്രണ്ട് ശ്രീമതി പി ഡി.അജിമോൾ സ്വാഗതം ആശംസിച്ചു.സി.ജി.എസ്.ടി ഇടുക്കി ഡിവിഷൻ സുപ്രണ്ട് ജയൻ കെ.ജി ക്ലാസ് നയിച്ചു. 

ആശംസകൾ അറിയിച്ചുകൊണ്ട് പ്രസിഡന്റ് ഇൻ ചാർജ് ശ്രീ കെ പി ശിവദാസ്, ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരീഷ് എന്നിവർ സംസാരിച്ചു.

 ജില്ലാ ട്രഷറർ ശ്രീ ആർ രമേശ്, ജില്ലാ സെക്രട്ടറി ശ്രീ നാസർ സൈര, നിയോജകമണ്ഡലം പ്രസിഡന്റ് എൻ പി ചാക്കോ, രക്ഷാധികാരി ടി എൻ പ്രസന്നകുമാർ,യൂത്ത് വിംഗ് പ്രസിഡന്റ്‌ ശ്രീ പ്രശാന്ത് കുട്ടപ്പാസ്, വനിതാ വിംഗ് പ്രസിഡന്റ് ലാലി വിൽസൺ,വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ഗിരിജകുമാരി, ടാക്സ് പ്രാക്ടീഷണർമാർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

Advertisment